നിയമപരമല്ലാത്ത ബിസിനസ് ; ഇന്ത്യയില്‍ ഗൂഗിളിന് 136 കോടി പിഴ.

നിയമപരമല്ലാത്ത ബിസിനസ് ; ഇന്ത്യയില്‍ ഗൂഗിളിന് 136 കോടി പിഴ.

0
440
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വിവരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടെത്താനും വെബ്സൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്ബനിയാണ് ഗൂഗിള്‍. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങ് സംവിധാനവും ഗൂഗിള്‍ ആണ്.
കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ബിസിനസില്‍ നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്ബാദിച്ചതിനെ തുടര്‍ന്നാണ് നടപടി. ആഗോളതലത്തില്‍ അപൂര്‍വമായാണ് ഗൂഗിളിന് പിഴ ചുമത്തിയിരിക്കുന്നത്.
ഗൂഗിളിനെതിരെ 2012ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

Share This:

Comments

comments