Saturday, April 27, 2024
HomePoemsമുറിവേറ്റവൻ. (കവിത)

മുറിവേറ്റവൻ. (കവിത)

മുറിവേറ്റവൻ. (കവിത)

ജോൺ ചരുവിള. (Street Light fb group)
എന്റെ വൃണത്തിലെ ചലങ്ങൾ കൊണ്ട്
നിങ്ങൾ കെട്ടിയ സൗധങ്ങൾ
പുഴുക്കൾ നുരക്കും നരകമെന്ന്
അറിയുക മർത്ത്യാ..
എന്റെ നിസ്സഹായത വിറ്റ്
നിന്റെ പണപ്പെട്ടി നിറച്ചപ്പോഴും
നിങ്ങൾ ഓർക്കുക
എന്റെ വൃണത്തിലെ
ചലങ്ങൾ നിന്റെ അത്താഴവും,
എന്റെ ഛർദ്ദിൽ നിന്റെ ദാഹജലവുമെന്ന്.
മരിച്ചു മരവിച്ച ശരീരത്തിന് നീ
വില പറയുമ്പോഴും
മുറ്റത്തെ വരാന്തയിൽ
നിസ്സഹായരായി നിന്നിടും
എന്റെ തെരുവിലവശേഷിക്കും
അംഗഭംഗർ ഊഴം കാത്ത്.
ഞാനും നീയും തമ്മിലുള്ള അകലം കുറക്കാൻ
എത്ര കണ്ണടകൾ മാറ്റിവെക്കണമീ സമൂഹം.
ഒരു തിരിച്ചു വരവിനെ കാത്തു നിൽക്കാതെ
നടന്നകന്നു മരണമെന്ന സത്യത്തിലേക്ക്
ജീവിച്ച തീരത്തോടു വിട വാങ്ങും
ഇനി ഒരു ഉറക്കത്തിന് സമയമായി
ഒരിക്കലും ഉണരാത്ത പുലരികൾ തേടി
യാത്രാനുമതി കാത്ത് ജീവിതതീരത്ത്.
മരണമെന്ന യാത്രയ്ക്ക് ജീവിതമെന്ന
ദൂരമുണ്ടെന്നറിയുക മർത്ത്യാ
ജീവിതയാത്രയിൽ ഓർത്തീടുക
നിയെന്ന നീച മൃഗത്തെ ……
ഒരു നാളെങ്കിലും……
RELATED ARTICLES

Most Popular

Recent Comments