Saturday, April 27, 2024
HomeAmericaമാഗ് തിരഞ്ഞെടുപ്പ്: മീറ്റ് ദ് കാന്‍ഡിഡേറ്റ്‌സ് വന്‍ വിജയമായി.

മാഗ് തിരഞ്ഞെടുപ്പ്: മീറ്റ് ദ് കാന്‍ഡിഡേറ്റ്‌സ് വന്‍ വിജയമായി.

മാഗ് തിരഞ്ഞെടുപ്പ്: മീറ്റ് ദ് കാന്‍ഡിഡേറ്റ്‌സ് വന്‍ വിജയമായി.

പി. പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആവേശവും വീറും വാശിയും ഉണര്‍ത്തി ഒരു തിരഞ്ഞെടുപ്പിന് വേദിയാകുന്നു ഹൂസ്റ്റണ്‍.
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗി)ന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആവേശം നിറഞ്ഞ പ്രചരണ പരിപാടികള് നടന്നത്. സാമുഹ മാധ്യമങ്ങളെ ഇത്രയധികം ഉപയോഗപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പ് മുന്‍പുണ്ടായിട്ടില്ല. മൂന്നാഴ്ച മുന്‍പ് മലയാളി അസോസിയേഷനെ സ്േനഹിക്കുന്ന ഒരു കൂട്ടം മലയാളി സുഹൃത്തുക്കള്‍ ആരംഭിച്ച 2018 മാഗ് ഇലക്ഷന്‍ ഡിബേറ്റ് എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തിയ മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തിന് മാതൃകയാക്കാവുന്നതാണ്. 170 പേര്‍ ചോദ്യങ്ങളും ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് സജീവമാക്കി നിലനിര്‍ത്തിയ വാട്ട്‌സ് അപ്പ് ഗ്രൂപ്പിന്റെ ആഗ്രഹ സഫലീകരണമായിരുന്നു ഈ ഡിബേറ്റും മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും.
ജോര്‍ജ് ഈപ്പന്‍, ഡിബേറ്റിന്റെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. ജോയി തുമ്പമണ്‍ സ്വാഗതം ആശംസിച്ചു. രണ്ടു ശക്തമായ പാനലുകളാണ് മത്സര രംഗത്തുള്ളത്. പാനലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ജോഷ്വാ ജോര്‍ജിനെയും സുരേഷ് രാമകൃഷ്ണനെയും സ്വയം പരിചയപ്പെടുന്നതിനും ഭാവി പരിപാടികള്‍ അവതരിപ്പിക്കുന്നതിനും 10 മിനിറ്റ് വീതം നല്‍കി. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്ന റെജി ജോണിന് അവസരം നല്‍കി. ശക്തമായ പാനല്‍ മത്സരങ്ങള്‍ക്കിടയിലും വന്‍ ഭൂരിപക്ഷത്തോടെ താന്‍ വിജയിച്ചുവരുമെന്ന് റെജി ജോണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടു പാനലുകളിലുമായി 11 പേര്‍ വീതം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് മത്സരിക്കുന്നു. പരിപാടിയില്‍ പങ്കെടുത്ത ജോഷ്വാ ജോര്‍ജിന്റെ പാനലിലെ തോമസ് മാത്യു (ബാബു മുല്ലശേരി) സാജന്‍ ഉതുപ്പ് (മണപ്പുറം), ഡോ. മാത്യു വൈരമണ്‍, രാജന്‍ യോഹന്നാന്‍, ഏബ്രഹാം തോമസ് (അച്ചന്‍കുഞ്ഞ്) മോന്‍സി കുര്യാക്കോസ്, തോമസ് സഖറിയ, ആന്‍ഡ്രു ജേക്കബ് എന്നിവര്‍ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. സുരേഷ് രാമകൃഷ്ണന്റെ പാനലിലെ സ്ഥാനാര്‍ത്ഥികളായ തോമസ് വര്‍ഗീസ് (അച്ചന്‍കുഞ്ഞ്), സാഖി ജോസഫ്, റോണി ജേക്കബ്, മാത്യു മുണ്ടയ്ക്കല്‍, മാത്യു തോട്ടം, സൈമണ്‍ ചാക്കോ വാലാച്ചേരില്‍ എന്നിവരും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജീമോന്‍ റാന്നി, ജെ. ഡബ്ല്യു. വര്‍ഗീസ് എന്നിവര്‍ മോഡറേറ്ററന്മാരായിരുന്നു. തത്സമയ സംപ്രേഷണം ഉണ്ടായിരുന്ന ഈ ഡിബേറ്റ് 3700 പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ജിജു കുളങ്ങര, ജീമോന്‍ റാന്നി, വിജു വര്‍ഗീസ്, ജെ. ഡബ്ല്യു. വര്‍ഗീസ്, ജോയി തുമ്പമണ്‍, ചാക്കോ തോമസ്, ജോര്‍ജ് ഈപ്പന്‍, പ്രേംദാസ് മാമ്മഴിയില്‍ എന്നിവരടങ്ങുന്ന അഡ്മിന്‍ പാനലായിരുന്നു ഈ ചടങ്ങിന്റെ സംഘാടകര്‍.23
RELATED ARTICLES

Most Popular

Recent Comments