Thursday, May 2, 2024
HomeGulfപരസ്യ പ്രചാരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി.

പരസ്യ പ്രചാരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി.

പരസ്യ പ്രചാരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: പരസ്യ പ്രചാരങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ചെലവഴിച്ച പണത്തിന്റെ കണക്ക് പുറത്തെത്തി. കഴിഞ്ഞ മൂന്നര കൊല്ലത്തിനിടെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ബിജെപി ചെലവഴിച്ചത് 3,755 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കണക്കുകളാണ് ഇത്. ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, പൊതു സ്ഥലങ്ങളിലുള്ള പരസ്യങ്ങള്‍ എന്നിവയ്ക്കാണ് ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ചെലവാക്കിയത്.
കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടിവി എന്നിവയിലൂടെയായിരുന്നു പരസ്യ പ്രചാരണം. ഇലക്‌ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപയാണ് ചെലവാക്കിയത്. അച്ചടി മാധ്യമങ്ങള്‍ക്കായി 1,698 കോടിയിലധികവും ചെലവഴിച്ചുകൂടാതെ പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ചെലവാക്കി.
ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രാംവീര്‍ തന്‍വര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് മറുപടി നല്‍കിയത്.
RELATED ARTICLES

Most Popular

Recent Comments