Wednesday, May 1, 2024
HomeGulfമൂവായിരം കോടിക്ക് ഡാവിഞ്ചിയുടെ 'ലോകരക്ഷകന്‍' വാങ്ങിയത് സൗദി രാജകുമാരന്‍.

മൂവായിരം കോടിക്ക് ഡാവിഞ്ചിയുടെ ‘ലോകരക്ഷകന്‍’ വാങ്ങിയത് സൗദി രാജകുമാരന്‍.

മൂവായിരം കോടിക്ക് ഡാവിഞ്ചിയുടെ 'ലോകരക്ഷകന്‍' വാങ്ങിയത് സൗദി രാജകുമാരന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
അബുദാബി: വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്. 45 കോടി ഡോളറിന് (ഏകദേശം 2906 കോടി രൂപ) ലേലം ചെയ്യപ്പെട്ട ഈ അമൂല്യ ചിത്രം അബുദബിയില്‍ അടുത്തിടെ തുറന്ന ‘ലൂര്‍’ മ്യൂസിയത്തിലേക്കാണ് എത്തുകയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലൂര്‍ അധികൃതര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വലിയ തുക നല്‍കി ഈ ചിത്രം വാങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് ‘സാല്‍വദോര്‍ മുണ്ടി’.
1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് നാനൂറ്റി അമ്ബത് മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഈ അമൂല്യചിത്രം ലേലത്തില്‍പോയത്. മുന്‍ലേലത്തെക്കാള്‍ ഇരട്ടിയിലധികം തുകയായിരുന്നു ഇത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുവേണ്ടി മറ്റൊരു രാജകുമാരനായ ബദേര്‍ ബിന്‍ അബ്ദുളള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ആണ് ചിത്രം വാങ്ങിയതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1519ല്‍ അന്തരിച്ച ഡാവിഞ്ചിയുടെ ഇരുപതില്‍ താഴെ പെയിന്റിങ്ങുകളേ ഇപ്പോഴുള്ളൂ. ഇതില്‍ ലോകരക്ഷകന്‍ മാത്രമാണ് സ്വകാര്യവ്യക്തിയുടെ കൈയ്യിലുണ്ടായിരുന്നത്. വൈകാതെ തന്നെ ഈ ചിത്രം ലൂര്‍ അബുദബി മ്യൂസിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അഞ്ചൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഡാവിഞ്ചിയുടെ ലോകരക്ഷകന്റെ ചിത്രം നേരിട്ട് കണ്ടാസ്വദിക്കുന്നതിനുള്ള അവസരം ഒരുങ്ങുകയാണ് യുഎഇ നിവാസികള്‍ക്ക്.
RELATED ARTICLES

Most Popular

Recent Comments