Friday, April 19, 2024
HomeAmericaഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ക്രിസ്തുരാജന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു.

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ക്രിസ്തുരാജന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു.

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ക്രിസ്തുരാജന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു.

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ).
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, സ്വർഗ്ഗത്തിന്റേയും, ഭൂമിയുടേയും അധിപനും, രാജാധിരാജനുമായ ക്രിസ്തുരാജന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. നവംബർ 26 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെകാർമ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ ഈശോ രാജാവും, പ്രവാചകനും, പുരോഹിതനായുമുള്ള തന്റെ ദൌത്യനിർവഹണത്തേപ്പറ്റി പഴയനിയമവും പഴയനിയമവും ഉദ്ധരിച്ച് വിശദീകരിക്കുകയും, തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു. വചന സന്ദേശം, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്ത് ഈ തിരുന്നാൾ ഭംഗിയായി നടത്തുന്നതിന് നേത്യുത്വം നൽകിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, എന്നിവരെ അഭിനന്ദിക്കുകയുണ്ടായി.2
RELATED ARTICLES

Most Popular

Recent Comments