മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം.

മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം.

0
478
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
നേരത്തെ, 21 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി അബ്കാരി നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
അതേസമയം വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

Share This:

Comments

comments