Friday, April 19, 2024
HomeKeralaഓഖി ചുഴലിക്കാറ്റ്; രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ് എംപി.

ഓഖി ചുഴലിക്കാറ്റ്; രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ് എംപി.

ഓഖി ചുഴലിക്കാറ്റ്; രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ് എംപി.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ശൂര്‍: പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ രണ്ടു മാസത്തെ വേതനം ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ് എംപി. കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്ബുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്ബുകളിലെത്തിക്കും. 12,000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു.
RELATED ARTICLES

Most Popular

Recent Comments