Saturday, April 27, 2024
HomePoemsചെണ്ട. (കവിത)

ചെണ്ട. (കവിത)

ചെണ്ട. (കവിത)

മഞ്ജുള ശിവദാസ്‌ റിയാദ്.
കണ്ടും കേട്ടുമിരുന്നോളൂ,
ചെണ്ട കണക്കേ കൊണ്ടോളൂ.
കണ്ടവര്‍ കയറിക്കൊട്ടട്ടെ,
മണ്ടന്‍ മട്ടിലിരുന്നോളൂ.
തണ്ടേറീടാന്‍ തഞ്ചത്തില്‍-
മിണ്ടാതങ്ങിനിരിക്കേണം.
തണ്ടെല്ലുള്ളവര്‍ തൊണ്ട തുറന്നാല്‍-
തണ്ടും കാട്ടിയിറങ്ങേണം.
വേണ്ടെന്നേ മൊഴിയാകാവൂ,
വേണ്ടതുപോലൊന്നാടേണം.
മണ്ടന്മാരവരുണ്ടല്ലോ-
കണ്ടതറിഞ്ഞു കനിഞ്ഞീടാന്‍.
ആണ്ടവപീഠമതേറുംവരെയീ-
ക്കണ്ട ജനങ്ങള്‍ കനിയേണം.
ഇണ്ടലതെത്ര സഹിച്ചാലെന്തവര്‍-
മിണ്ടാതങ്ങിനെ കൊണ്ടോളും.
RELATED ARTICLES

Most Popular

Recent Comments