Thursday, May 2, 2024
HomeAmericaസാലി ജോർജ് ഫിലിപ്പ് നിര്യാതയായി - പൊതുദർശനം വ്യാഴാഴ്ച വാഷിങ്ടണിൽ.

സാലി ജോർജ് ഫിലിപ്പ് നിര്യാതയായി – പൊതുദർശനം വ്യാഴാഴ്ച വാഷിങ്ടണിൽ.

സാലി ജോർജ് ഫിലിപ്പ് നിര്യാതയായി - പൊതുദർശനം വ്യാഴാഴ്ച വാഷിങ്ടണിൽ.

ജീമോൻ റാന്നി.
വാഷിങ്ടൺ ഡി.സി : കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്റെ (തമ്പാച്ചൻ, യു എസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്‌റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ് (56) വാഷിംഗ്‌ടൺ D.C യിൽ നിര്യാതയായി. പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ പി തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.
സംസ്കാരം കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ പിന്നീട് നടത്തപെടുന്നതാണ്
മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടൺ D.C)
മരുമകൻ : റോബി ജോർജ് (വാഷിങ്ടൺ D.C)
സഹോദരങ്ങൾ : മാർത്തോമാ സഭ കൗൺസിൽ മുൻ അംഗം ലാലു തോമസ് (കുവൈറ്റ് ), ലാലി, ഷാജി (കാസ്കോ കുവൈറ്റ് മുൻ ഉദ്യോഗസ്ഥൻ), സാജൻ (കുവൈറ്റ്), സുജ.
പൊതുദർശനം ഡിസംബർ 7 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ഗ്രെയ്റ്റർ വാഷിങ്ടൺ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്(322, Ethan Allen Avenue, Takoma Park. MD 20912)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റോബി ജോർജ് – 301-875-6267

 

RELATED ARTICLES

Most Popular

Recent Comments