Friday, October 18, 2024
HomeKeralaചക്കുളത്തുകാവ് പൊങ്കാല നാളെ: വിപുലമായ ഒരുക്കങ്ങള്‍.

ചക്കുളത്തുകാവ് പൊങ്കാല നാളെ: വിപുലമായ ഒരുക്കങ്ങള്‍.

ചക്കുളത്തുകാവ് പൊങ്കാല നാളെ: വിപുലമായ ഒരുക്കങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാല നാളെ. ഇതിനു മുന്നോടിയായി ഭക്തജനങ്ങള്‍ ഇന്നലെമുതല്‍ തന്നെ ക്ഷേത്രത്തിനും പരിസര പ്രദേശങ്ങളിലും അടുപ്പുകള്‍ കൂട്ട ിത്തുടങ്ങി. ഞായറഴ്ച പുലര്‍ച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങ് ആരംഭിക്കും.  രാവിലെ ഒമ്ബതിന് ചേരുന്ന ആധ്യാത്മിക സംഗമം ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി ഉദ്ഘാടനം ചെയ്യും. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരി  അധ്യക്ഷനാകും. സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രാംഗം ധര്‍മ്മ ചിന്താമണി കുമാര്‍പിള്ള പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും.
ക്ഷേത്രപരിസരത്തും സമീപപ്രദേശങ്ങളിലും തിരുവല്ല മുതല്‍ തകഴി വരെയും എംസി റോഡില്‍ ചങ്ങനാശേരി ചെങ്ങന്നൂര്‍ പന്തളം, മാന്നാര്‍ മാവേലിക്കര റോഡ്, മു  ട്ടാര്‍ കിടങ്ങറ, വീയപുരം ഹരിപ്പാട് റോഡ് എന്നിവിടങ്ങളിലായി വിശ്വാസികള്‍ ഒരുക്കുന്ന അടുപ്പുകളില്‍ പൊങ്കാല തയാറാക്കും. പകല്‍ 11ന് അഞ്ഞൂറിലധികം വേദ  പണ്ഡിതന്‍മാരുടെ കാര്‍മികത്വത്തില്‍ പൊങ്കാല നേദിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സാമുദായിക സാംസ്കാരിക സന്നദ്ധസംഘടകളുടെയും സേവനങ്ങള്‍
പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി ഒരുക്കും.
മൂവായിരത്തോളം വളന്റിയര്‍മാരെയും രണ്ടായിരത്തോളം പൊലീസിനെയും ഏര്‍പ്പെടുത്തും. പൊലീസ്, കെഎസ്‌ഇബി, ഹെല്‍ത്ത്, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി,  എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റെവന്യൂ തുടങ്ങിയ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും.
RELATED ARTICLES

Most Popular

Recent Comments