Saturday, April 27, 2024
HomeKeralaഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി.

ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി.

ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശനഷ്ട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 400 പേരെ രക്ഷപ്പെടുത്തിയെന്നും, 138 പേര്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.
RELATED ARTICLES

Most Popular

Recent Comments