Wednesday, July 17, 2024
HomePoemsജലമാണ് ജീവൻ. (കവിത)

ജലമാണ് ജീവൻ. (കവിത)

ജലമാണ് ജീവൻ. (കവിത)

മധു വി മാടായി.
മണ്ണിന്റെ സിരകളിലൊഴുകുമൊരു ജലമതില്ലെങ്കിൽ
മണ്ണും മരിക്കും;ജീവന്റെ താളം നിലയ്ക്കും
മഴമേഘങ്ങളും പെയ്യാതിരുന്നെങ്കിൽ
പുഴകൾ വരണ്ടു നാം ചൂടേറ്റു പൊള്ളും
ജലമാണു ജീവൻ; ജലമാണു സത്യം
ജലമാണു ഭൂമിതൻ അമൃതെന്ന സത്യം
മണ്ണിന്റെ ഹർഷമായ് മേഘങ്ങൾ പെയ്യുകിൽ
മണ്ണിൽ തളിരിടും ജീവന്റെ പച്ചപ്പുകൾ.
മുളപൊട്ടും ജീവനിൽ അമൃതായ് നിറഞ്ഞും
ഒഴുകുമീ പുഴയിലെ കുളിരായലിഞ്ഞും
പ്രകൃതിതൻ പ്രണവമന്ത്രമായ് നിത്യവും
ഒഴുകുന്നു മണ്ണിന്റെ സിരയിലുന്മാദമായ് !
RELATED ARTICLES

Most Popular

Recent Comments