Wednesday, May 1, 2024
HomeKeralaഅറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടിയമ്മയും.

അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടിയമ്മയും.

അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടിയമ്മയും.

ജോണ്‍സണ്‍ ചെറിയാന്‍.
പാലാ :അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടിയമ്മയു. കേരളാ കോണ്‍ഗ്രസിന്റെ നെടും തൂണായ കെ.എം. മാണിയെന്ന പാലാക്കാരുടെ മാണിസാര്‍ ദാമ്ബത്യജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ അറുപതാം വാര്‍ഷികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആഘോഷമായി.
1957 നവം. 28ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയിലായിരുന്നു മാണിയുടെയും കുട്ടിയമ്മയുടെ വിവാഹം നടന്നത്. പിന്നീട് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായി മാറിയ മാണിയുടെ വിജയഗാഥക്ക് പിന്നില്‍ കുട്ടിയമ്മയുടെ പിന്തുണയും കരുതലുമാണെന്ന് അദ്ദേഹം പലവേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
കോട്ടയം ബാര്‍ അസോസിയേഷനിലെ വക്കീലും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറിയുമായിരിക്കെ 25-ാമത്തെ വയസിലാണ് മാണി വിവാഹ വേദിയിലേക്കെത്തുന്നത്. വധു വാഴൂര്‍ ഇറ്റത്തോട്ട് വീട്ടിലെ കുട്ടിയമ്മ എന്ന 21കാരി അസംപ്ഷന്‍ കോളേജിലെ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായിരുന്നു. പടര്‍ന്നു പന്തലിച്ച വിവാഹ ജീവിതത്തില്‍ എത്സമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നിവരാണ് മക്കള്‍.
മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും നാട്ടുകാരും ബന്ധുക്കളും ഒത്തുകൂടി നടന്ന വിവാഹവാര്‍ഷികം കഴിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ ഉത്സവപ്രതീതി പകര്‍ന്നു. 28ന് രാവിലെ ഭരണങ്ങാനം പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം വീട്ടിലെത്തിയ കെ.എം. മാണിക്കും കുടുംബത്തിനും ആശംസകളുമായി നൂറുകണക്കിന് പാലാക്കാരാണ് കരിങ്ങോഴക്കലേക്ക് എത്തിയത്. രാത്രിയും ആശംസകളുമായി നിരവധി ഫോണ്‍ കോളുകളാണ് എത്തിക്കൊണ്ടിരുന്നത്. ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി പറഞ്ഞ് മാണിയും കുട്ടിയമ്മയും ഉച്ചവരെ വീടിന്റെ ഉമ്മറത്ത് തന്നെയിരുന്നു. ആശംസകളുമായെത്തിയ പ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ക്കൊപ്പം പലരുചികളിലുള്ള കേക്കുകളും ലഡുകളും ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും കൊണ്ടുവന്നിരുന്നു.
പ്രവര്‍ത്തകരോടൊപ്പം നിന്ന് കേക്കുകള്‍ എല്ലാവര്‍ക്കുമായി മുറിച്ചുനല്‍കി അവരുടെ സന്തോഷത്തില്‍ മാണിയും കുട്ടിയമ്മയും പങ്കുചേര്‍ന്നു. ഇതിനിടയില്‍ നഗരസഭയിലെ പൊതുപരിപാടികളിലും മാണി പങ്കെടുത്തു. ഉച്ചയോടുകൂടി മക്കളും കൊച്ചുമക്കളും എല്ലാവരും വീട്ടിലെത്തി. തുടര്‍ന്ന് കോട്ടയത്ത് ജോസ് കെ. മാണി എംപിയുടെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കാളിയായി.
RELATED ARTICLES

Most Popular

Recent Comments