Sunday, May 5, 2024
HomeLifestyleഅമ്മയെ ആശുപതിയില്‍ തടഞ്ഞുവച്ചു ; രക്ഷിക്കാനായി ഭിക്ഷാടനം നടത്തി ഏഴുവയസ്സുകാരന്‍ മകന്‍.

അമ്മയെ ആശുപതിയില്‍ തടഞ്ഞുവച്ചു ; രക്ഷിക്കാനായി ഭിക്ഷാടനം നടത്തി ഏഴുവയസ്സുകാരന്‍ മകന്‍.

അമ്മയെ ആശുപതിയില്‍ തടഞ്ഞുവച്ചു ; രക്ഷിക്കാനായി ഭിക്ഷാടനം നടത്തി ഏഴുവയസ്സുകാരന്‍ മകന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പട്ന : സ്വകാര്യ ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാതെ വന്നതോടെ അധികൃതര്‍ തടഞ്ഞു വെച്ച അമ്മയെ രക്ഷിക്കാനായി ഏഴുവയസ്സുകാരന്‍ ഭിക്ഷാടനം നടത്തി. പ്രസവത്തിനായി ആശുപത്രയില്‍ പ്രവേശിപ്പിച്ച ലളിതാദേവിയിനിയെയാണ് പണമില്ലാത്തതിനാല്‍ അധികൃതര്‍ ആശുപത്രി വിടാന്‍ സമ്മതിക്കാതിരുന്നത്.
12 ദിവസം ആശുപത്രിയില്‍ തടഞ്ഞുവച്ച യുവതിയെ പപ്പു യാദവ് എംപി ഇടപെട്ടതോടെ പൊലീസ് മോചിപ്പിച്ചു. മാധേപ്പുരയില്‍ നിന്നുള്ള ലളിതയെ (31) കഴിഞ്ഞ 14ന് ആണു പട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നിര്‍ധന്‍ റാം 25,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു.
അടുത്ത ദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. തുടര്‍ന്നു 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൈയില്‍ പണമില്ലെന്നു നിര്‍ധന്‍ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു മറുപടി. എന്ത് ചെയ്യണമെന്നറിയാതെ ഗ്രാമത്തിലേയ്ക്ക് മടങ്ങിയ നിര്‍ധനും മകന്‍ കുന്ദനും നാട്ടുകാരില്‍ നിന്നു പണം കണ്ടെത്താനായി ശ്രമിച്ചു.
കുന്ദന്‍ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ സ്ഥലം എംപിയായ പപ്പു യാദവിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ നിന്നു മോചിപ്പിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments