Saturday, April 20, 2024
HomeEducationസംസ്ഥാന ശാസ്ത്ര മേള മൂന്നാം ദിവസത്തിലേക്ക്; എറണാകുളം മുന്നില്‍.

സംസ്ഥാന ശാസ്ത്ര മേള മൂന്നാം ദിവസത്തിലേക്ക്; എറണാകുളം മുന്നില്‍.

സംസ്ഥാന ശാസ്ത്ര മേള മൂന്നാം ദിവസത്തിലേക്ക്; എറണാകുളം മുന്നില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: സംസ്ഥാനസ്കൂള്‍-ശാസ്ത്രമേള മൂന്നാം ദിവസത്തിലേക്ക് കടന്നു. ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികളുടെ മത്സരങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക. ശാസ്ത്രമേളയില്‍ 114 പോയിന്റുമായി എറണാകുളവും ഗണിതശാസ്ത്രമേളയില്‍ 190 പോയിന്റുമായി കണ്ണൂരുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
സാമൂഹികശാസ്ത്രമേളയില്‍ തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളും പ്രവൃത്തി പരിചയമേളയില്‍ മലപ്പുറവും മുന്നിലാണ്. ശാസ്ത്രോത്സവത്തിന്റെ രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ജില്ലകള്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. നാളെയാണ് ശാസ്ത്രോത്സവത്തിന്റെ സമാപനം
RELATED ARTICLES

Most Popular

Recent Comments