Saturday, April 20, 2024
HomeAmericaഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച ശരത്ക്കാല വർണ്ണക്കാഴ്ച്ചകൾ.

ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച ശരത്ക്കാല വർണ്ണക്കാഴ്ച്ചകൾ.

ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച ശരത്ക്കാല വർണ്ണക്കാഴ്ച്ചകൾ.

വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂയോർക്ക്: ഇലകളുടെ നിറം മഞ്ഞയും ചുവപ്പുമൊക്കെയാക്കി മാറ്റി ഒരു ചിത്രകാരൻ വരച്ച ചിത്രം പോലെ പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. എന്നും വിത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാർത്തകളും വിശേഷങ്ങളും കോർത്തിണക്കി ലോക മലയാളികൾക്കായി ഹൃദയപൂർവ്വം കാഴ്ച്ച വയ്ക്കുന്നു. വിവിധ വർണ്ണങ്ങളിൽ കണ്ണിന് ഇമ്പമായി ശരത്ക്കാല കാഴ്ച്ചകൾ കാണാൻ ഇപ്പോൾ വൻ തിരക്കാണ്. ഈ വർണ്ണ കാഴ്ച്ചകളെ ലോക മലയാളികളുടെ മുന്നിൽ എത്തിക്കുകയാണ് ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ്.
ഒപ്പം ട്രമ്പ് ഭരണത്തിന്റെ ജനപിന്തുണയെ കുറിച്ചുള്ള ഒരു റിപ്പോർട്ടും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) 2017-19 കാലഘട്ടത്തിലേക്കുള്ള രേഖാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി, ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റതിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിക്കാഗോയിലുള്ള അസ്സോസിയേഷൻ ഓഫ് റീഹാബ് പ്രഫഷണൽസ് ഓഫ് കേരളാ ഒറിജിന്റെ (ARPKO) സമ്മേളനവും ഈയാഴ്ച്ചത്തെ ഏഷ്യനെറ്റ് യൂ.എസ്.റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുമായി നടത്തിയ പ്രത്യേക അഭിമുഖവും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

 

RELATED ARTICLES

Most Popular

Recent Comments