അഞ്ചുവയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. യുവതിയും യുവാവും അറസ്റ്റില്‍.

അഞ്ചുവയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. യുവതിയും യുവാവും അറസ്റ്റില്‍.

0
619
പി.പി. ചെറിയാന്‍.
ഡെന്നിസണ്‍(ടെക്‌സസ്): നോര്‍ത്ത് ടെക്‌സസ്സില്‍ അഞ്ചു വയസ്സുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് പിടികൂടി.
റയന്‍ ക്ലെ(18), സബ്രീന(17) എന്നീ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് ഇന്ന് (നവം 21) ചൊവ്വാഴ്ച പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. വെസ്റ്റ് ഈലം സ്ട്രീറ്റിലെ വീട്ടില്‍ കളിക്കുകയായിരുന്ന 5, 11 വയസ്സു പ്രായമുള്ള രണ്ടു കുട്ടികള്‍ക്കാണ് വെടിയേറ്റത്. ഇവരെ ഡാളസ് ഏരിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 5 വയസ്സുക്കാരന്‍ മരിക്കുകയായിരുന്നു.
വെടിവെപ്പിനുണ്ടായ സാഹചര്യം അന്വേഷിച്ചു വരികയാണെന്ന് ഡെന്നിസണ്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. ഈ സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 903 465 2422 ല്‍ വിളിച്ചു അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Share This:

Comments

comments