വീട്ടമ്മ തലയ്ക്കടിയേറ്റുമരിച്ച സംഭവത്തില്‍ പിഞ്ചുകുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

വീട്ടമ്മ തലയ്ക്കടിയേറ്റുമരിച്ച സംഭവത്തില്‍ പിഞ്ചുകുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

0
1232
ജോണ്‍സണ്‍ ചെറിയാന്‍.
കുറുപ്പംപടി (കൊച്ചി): വീട്ടമ്മ തലയ്ക്കടിയേറ്റുമരിച്ച സംഭവത്തില്‍ പിഞ്ചുകുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വീട്ടുവഴക്കിനെ തുടര്‍ന്നു കൊടകര കളപ്പുരയ്ക്കല്‍ ശിവദാസിന്റെ ഭാര്യ ലേഖ (32) കൊല്ലപ്പെട്ട സംഭവത്തിലാണ് രണ്ടര വയസുള്ള ഇളയമകള്‍ കീര്‍ത്തിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവദാസിനെ (38) ബസ് തടഞ്ഞു നിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കുറുപ്പംപടി തുരുത്തിയിലെ ലേഖയുടെ കുടുംബ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ലേഖയുടെ അമ്മ സരസുവും ഇവരോടൊപ്പമാണ് താമസം. വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണു സംഭവം. ദമ്ബതികളുടെ മൂത്തമകന്‍ അഭിനന്ദിനെ തുരുത്തി ഗവ. എല്‍പിഎസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ രാവിലെ ഇരുവരും പോയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണു വഴക്കുണ്ടായത്.
വഴക്കിനിടയില്‍ ഇരുമ്ബ് അടുപ്പു കൊണ്ടു ശിവദാസ് ലേഖയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. മുറ്റത്തെ പടിക്കെട്ടിനോടു ചേര്‍ന്നു തലയും മുഖവും തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അയല്‍വാസികളോടു പറഞ്ഞ ശേഷം മകളെയുമെടുത്ത് ശിവദാസന്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Share This:

Comments

comments