Friday, April 19, 2024
HomeKeralaഒരു പിഞ്ച് ജീവന് വേണ്ടി ആറേമുക്കാല്‍ മണിക്കൂറു കൊണ്ട് തമീം ഓടിയത് 500 കിലോ മീറ്റര്‍.

ഒരു പിഞ്ച് ജീവന് വേണ്ടി ആറേമുക്കാല്‍ മണിക്കൂറു കൊണ്ട് തമീം ഓടിയത് 500 കിലോ മീറ്റര്‍.

ഒരു പിഞ്ച് ജീവന് വേണ്ടി ആറേമുക്കാല്‍ മണിക്കൂറു കൊണ്ട് തമീം ഓടിയത് 500 കിലോ മീറ്റര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഒരുമാസം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന് വേണ്ടി തമീം ഓടിയത് 500 കിലോ മീറ്ററര്‍.ആംബുലന്‍സിലുള്ളത് അടിയന്തര ചികിത്സയ്ക്കായി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ട കുഞ്ഞിനുവേണ്ടി തമീം അഞ്ഞൂറു കിലോമീറ്റര്‍ വെറും ആറേമുക്കാല്‍ മണിക്കൂറു കൊണ്ട് താണ്ടിയത്.ഒരു കുഞ്ഞിന്‍റെ ജീവന് വേണ്ടി ഒരു നാട് മുഴുവന്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു.
സാധാരണഗതിയില്‍, 13 മണിക്കൂര്‍ എങ്കിലും വേണം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്താന്‍.ബുധനാഴ്ച രാത്രി 8.30 ഓടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടുള്ള യാത്ര ആരംഭിച്ചത്. പുലര്‍ച്ചെ 3.22 ന് തിരുവനന്തപുരം ശ്രീചിത്രയില്‍ ഡ്രൈവര്‍ തമീം ആംബലുന്‍സ് എത്തിച്ചു. കെ എല്‍ 14 എല്‍ 4247 എന്ന ആംബുലന്‍സിലായിരുന്നു യാത്ര.ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനുമുള്ള മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
തമീമിന്റെ യാത്ര പലരെയും ഓര്‍മിപ്പിച്ചത് ട്രാഫിക് എന്ന മലയാളചിത്രത്തെയും ഹൃദയവുമായി ആംബുലന്‍സ് ഓടിച്ചെത്തുന്ന ശ്രീനിവാസനെയുമായിരുന്നു. സിനിമയെ വെല്ലുന്ന ചിലതൊക്കെ ജീവിതത്തില്‍ സംഭവിക്കാറുണ്ടെന്ന കാര്യമാണ് തമീമിന്റെ യാത്ര സൂചിപ്പിക്കുന്നത്. തമീമിന് മാത്രമല്ല കയ്യടി നല്‍കേണ്ടത്.യാത്രയ്ക്ക് ആവശ്യമായ സഹായം ചെയ്ത പോലീസിനും ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സഹായത്തിനെത്തിയവര്‍ക്കു കൂടിയാണ്.
RELATED ARTICLES

Most Popular

Recent Comments