മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനു ആന്ധ്രാസര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ്.

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനു ആന്ധ്രാസര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ്.

0
783
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനു ആന്ധ്രാസര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ്. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാര്‍ഡാണ് ആന്ധ്രാ സര്‍ക്കാര്‍ താരത്തിനു നല്‍കിയത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള നടന് അന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.
ജനതാ ഗാരേജിലെ അഭിനയത്തിനു ജൂനിയര്‍ എന്‍ ടി ആറിനാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. കോരാട്ടാല ശിവ സംവിധാനം ചെയ്ത ‘ജനതാ ഗ്യാരേജ്’ അദ്ദേഹത്തിനു മികച്ച സംവിധായകന്‍ എന്ന അവാര്‍ഡും നേടിക്കൊടുത്തു. ജൂനിയര്‍ എന്‍ ടി ആര്‍, ഉണ്ണി മുകുന്ദന്‍, സമാന്ത, നിത്യാ മേനോന്‍ തുടങ്ങിയ വമ്ബന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.

Share This:

Comments

comments