Saturday, April 20, 2024
HomeGulfപോലീസ് തന്നെ നിര്‍ബന്ധിച്ച്‌ കുറ്റം സമ്മതിപ്പിച്ചു; രണ്ടാം ക്ലാസുകാരന്റ കൊലയില്‍ അറസ്റ്റു ചെയ്ത പ്ലസ്ടുകാരന്റെ മൊഴി.

പോലീസ് തന്നെ നിര്‍ബന്ധിച്ച്‌ കുറ്റം സമ്മതിപ്പിച്ചു; രണ്ടാം ക്ലാസുകാരന്റ കൊലയില്‍ അറസ്റ്റു ചെയ്ത പ്ലസ്ടുകാരന്റെ മൊഴി.

പോലീസ് തന്നെ നിര്‍ബന്ധിച്ച്‌ കുറ്റം സമ്മതിപ്പിച്ചു; രണ്ടാം ക്ലാസുകാരന്റ കൊലയില്‍ അറസ്റ്റു ചെയ്ത പ്ലസ്ടുകാരന്റെ മൊഴി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:  ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂര്‍ (7) കൊല്ലപ്പെട്ട കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കേസില്‍, തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം സി ബി ഐ അറസ്റ്റ് ചെയ്ത പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊഴി.
തിങ്കളാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടുമാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളില്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പോലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് ടു വിദ്യാര്‍ഥിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി സിബിഐ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ കുട്ടി മാറ്റിയത്. ശുചിമുറിയിലേക്കു ചെന്നപ്പോള്‍ പ്രദ്യുമന്റെ അലറിക്കരച്ചില്‍ കേട്ടെന്നും രക്തം ഛര്‍ദ്ദിക്കുന്നതു കണ്ടെന്നും ഉടന്‍ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി.
പരീക്ഷ മാറ്റിവയ്ക്കാനാണു കുട്ടി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ പ്ലസ്ടുക്കാരനെ അറസ്റ്റ് ചെയ്തത്. പ്രദ്യുമനെ മരിച്ച നിലയില്‍ കണ്ടതായി അധ്യാപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു അതിനിടെ, ആദ്യം കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘാംഗങ്ങളിലെ നാലുപേരെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments