Thursday, March 28, 2024
HomeIndiaപ്ലാസ്റ്റിക് കവറുകള്‍ തുടച്ചുനീക്കാന്‍ പുതിയ നീക്കവുമായി കോര്‍പറേഷന്‍.

പ്ലാസ്റ്റിക് കവറുകള്‍ തുടച്ചുനീക്കാന്‍ പുതിയ നീക്കവുമായി കോര്‍പറേഷന്‍.

പ്ലാസ്റ്റിക് കവറുകള്‍ തുടച്ചുനീക്കാന്‍ പുതിയ നീക്കവുമായി കോര്‍പറേഷന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കോര്‍പറേഷന്‍ പുതിയ വഴികളുമായി രംഗത്ത്. സാധനങ്ങള്‍ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗ ശേഷം വലിച്ചെറിയുന്ന സാഹചര്യത്തിന് തടയിടാനാണ് ഇപ്പോള്‍ കോര്‍പറേഷന്റെ നീക്കം .
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഉപയോഗ ശേഷം വലിച്ചെറിയുന്ന കവറുകള്‍ ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് കോര്‍പറേഷന്‍. ഇതിനായി മാര്‍ജിന്‍ ഫ്രീ സ്ഥാപന ഉടമകളുടെ യോഗം 15 നു ചേരും.മാലിന്യം ഉത്പാദിപ്പിക്കുന്നവര്‍ തന്നെ ഏറ്റെടുക്കണമെന്ന 2016 ലെ ഇ പി ആര്‍ നിയമത്തിന്റെ ചുവടുപിടിച്ച്‌ വാങ്ങുന്ന സാധനങ്ങളുടെ പായ്ക്കിങ് കവറുകള്‍ മാര്‍ജിന്‍ ഫ്രീ കടകളില്‍ ശേഖരിക്കാന്‍ സംവിധാനമൊരുക്കിയാവും പദ്ധതി നടപ്പാക്കുക. ഒരു കടയില്‍ നിന്നും വാങ്ങുന്നവ മറ്റേതു കടയിലും തിരിച്ചു കൊടുക്കാനും സംവിധാനമുണ്ടാകും. കടയുടമകള്‍ക്ക് സാമ്ബത്തിക ഭാരം ഉണ്ടാക്കാതെ തന്നെ ഈ പദ്ധതി നടപ്പിലാകും .
RELATED ARTICLES

Most Popular

Recent Comments