Tuesday, April 16, 2024
HomeGulfജെഎന്‍യുവില്‍ ബിരിയാണി ഉണ്ടാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വരെ പിഴ.

ജെഎന്‍യുവില്‍ ബിരിയാണി ഉണ്ടാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വരെ പിഴ.

ജെഎന്‍യുവില്‍ ബിരിയാണി ഉണ്ടാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വരെ പിഴ.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് സമീപത്ത് വെച്ച്‌ ബിരിയാണി ഉണ്ടാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ ചുമത്തി. പത്ത് ദിവസത്തിനകം പിഴ അടയ്ക്കാനാണ് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളോടാവശ്യപ്പെട്ടിരിക്കുന്നത്.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇനി മേലില്‍ ഇത്തരം കാര്യങ്ങല്‍ ആവര്‍ത്തിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാറാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നത്.
ചേപ്പല്‍ ശര്‍മ്മ, അമീര്‍ മാലിക്ക്, മനീഷ് കുമാര്‍, സത് രൂപ ചക്രവര്‍ത്തി എന്നീ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാല അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിനു സമീപം ബിരിയാണിയുണ്ടാക്കിയത്. നാലുപേരില്‍ സത്രൂപ ചക്രവര്‍ത്തിക്ക് പതിനായിരം രൂപയും മറ്റുള്ളവര്‍ക്ക് ആറായിരം രൂപ വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ സത്രൂപ ചക്രവര്‍ത്തി വൈസ് ചാന്‍സിലര്‍ക്കെതിരെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയതും മുദ്രാവാക്യം വിളിച്ചതും കൂടി ചേര്‍ത്താണ് പതിനായിരം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments