ഡോ എം വി പിള്ളക്ക് ഇന്ത്യ പ്രസ് ക്ലബില്‍ വിശിഷ്ടാംഗത്വം.

ഡോ എം വി പിള്ളക്ക് ഇന്ത്യ പ്രസ് ക്ലബില്‍ വിശിഷ്ടാംഗത്വം.

0
365
പി പി ചെറിയാന്‍.
ഡാളസ്: അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന പ്രമുഖ ഭിഷഗ്വരനും, അര്‍ബുധ രോഗ ചികിത്സാ വിദഗ്ദനും, സാഹിത്യ നിരൂപകനും, മാധ്യമ പ്രവര്‍ത്തകനും, വാഗ്മിയും, സാഹിത്യ വിമര്‍ശകനുമായ ഡോ എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ (ഡാളസ് ചാപ്റ്റര്‍) വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
നവംബര്‍ 6 ഞായര്‍ വൈകിട്ട് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്ത്‌ഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബിജെപി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ് ക്ലബ് ആദ്യകാല സംഘാടകരില്‍ ഒരാളായ എബ്രഹാം തെക്കേമുറിയാണ് ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്.
ഐ പി സി എന്‍ എ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര (ന്യൂജേഴ്‌സി) യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന പത്രപ്രവര്‍ത്തന രംഗത്ത് ഡാളസ്സില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനകളെ മധു പ്രത്യേകം അഭിനന്ദിക്കുകയും, ചാപ്റ്ററിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഡോ എം വി പിള്ളയെ പോലെയുള്ള പ്രശസ്തനും പ്രഗല്‍ഭരുമായ അംഗങ്ങളെ ഇന്ത്യ പ്രസ് ക്ലബിന് ആദരിക്കാന്‍ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രസിഡന്റ് ബിജിലി ജോര്‍ജ് പറഞ്ഞു.
പ്രസ് ക്ലബിന്റെ ഭാവി പരിപാടികളെ കുറിച്ച് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയും, സെക്രട്ടറി പി പി ചെറിയാനും യോഗത്തില്‍ വിശദീകരിച്ചു. ഡാളസ് ചാപ്റ്റര്‍ ഐ പി സി എന്‍ എ മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, സിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ജോണ്‍ സ്വാഗതവും ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ നന്ദിയും പറഞ്ഞു.34

Share This:

Comments

comments