ഐഫോണ്‍ പ്രേമിയായ യുവാവ് തന്റെ പുതിയ ഐഫോണ്‍ 10 വാങ്ങാനെത്തിയത് കുതിരപ്പുറത്ത്.

ഐഫോണ്‍ പ്രേമിയായ യുവാവ് തന്റെ പുതിയ ഐഫോണ്‍ 10 വാങ്ങാനെത്തിയത് കുതിരപ്പുറത്ത്.

0
548
ജോണ്‍സണ്‍ ചെറിയാന്‍.
ഐഫോണ്‍ പ്രേമിയായ യുവാവ് തന്റെ പുതിയ ഐഫോണ്‍ 10 വാങ്ങാനെത്തിയത് കുതിരപ്പുറത്ത്. താനെയിലെ നൗപാദ ജില്ലയിലെ ഈ യുവാവാണ് കുതിരപ്പുറത്ത് കയറി ഐഫോണ്‍ വാങ്ങാനെത്തിയത്. ഐ ലൗവ് ഐഫോണ്‍ 10 എന്ന ഫ്ളെക്സ് കൈയില്‍ പിടിച്ചാണ് യുവാവ് ഐഫോണ്‍ സ്റ്റോറില്‍ എത്തിയത്. കൊട്ടിന്റെയും മേളത്തിന്റെയും അകമ്ബടിയോടെയാണ് യുവാവിനെ ആനയിച്ചിരുന്നത്.
താനെയിലെ ഹരിനിവാസ് സര്‍ക്കിളിലെ ഐഫോണ്‍ സ്റ്റോറില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് യുവാവ് എത്തിയത്. കുതിരപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് പള്ളിവാല്‍ തന്റെ ഫോണ്‍ സ്വീകരിച്ചത്. സ്റ്റോര്‍ ഉടമ ആഷിഷ് തക്കര്‍ പുറത്തെത്തി കുതിരപ്പുറത്തിരുന്ന പള്ളിവാലിന് ഫോണ്‍ കൈമാറുകയായിരുന്നു. എന്തായാലും ഇങ്ങനെയും വട്ടുള്ള മനുഷ്യരുണ്ടോയെന്ന് ചിന്തിയ്ക്കാത്തവര്‍ കുറവായിരിക്കും.

Share This:

Comments

comments