യദുകുലഗോപിക. (കവിത)

യദുകുലഗോപിക. (കവിത)

0
525
മധു വി മാടായി.

യദുകുലഗോപികേ നിന്നനുരാഗത്തിൻ
മയിൽപ്പീലി ചൂടുവാൻ വന്നില്ല കണ്ണനെന്നോ !
കദംബങ്ങൾ പൂത്തതറിഞ്ഞിട്ടുമെന്തേ
മറഞ്ഞുനിന്നോ കണ്ണൻ മായയായി.
യമുനതൻ തീരത്തെ വനവല്ലിക്കുടിലുകൾ
പൂത്തൊരുങ്ങിയ പുലർവേളയിൽ
കാതോർത്തിരുന്നുവോ കണ്ണന്റെ കുഴൽവിളി
കേൾക്കാൻ കൊതിക്കുമൊരു പൈക്കിടാവായ് നീ !
കണ്ണന്റെ കൈവിരൽ കുസൃതികൾ നിന്നിൽ
ഓർമ്മതൻ ഓളമായ് തുടിയ്ക്കുന്നുവോ
ഒരുമാത്ര വന്നവൻ പുണർന്നെന്നു നിനച്ചു നീ
തരളിതയായ് ചാഞ്ഞുവോ തളിർവള്ളിയിൽ !

Share This:

Comments

comments