Tuesday, May 7, 2024
HomeAmericaഫോമാ - ബേ മലയാളി ക്രിക്കറ്റ് ടൂർണമെൻറ് വൻ വിജയമായി.

ഫോമാ – ബേ മലയാളി ക്രിക്കറ്റ് ടൂർണമെൻറ് വൻ വിജയമായി.

ഫോമാ - ബേ മലയാളി ക്രിക്കറ്റ് ടൂർണമെൻറ് വൻ വിജയമായി.

വിനോദ് ഡേവിഡ്‌.
സാൻ ഫ്രാൻസിസ്‌കോ :ബേ ഏരിയ യിലെ മലയാളി അസോസിയേഷൻ ആയ ബേ മലയാളി ഫോമാ യുമായി ചേർന്ന് നടത്തിയ ക്രിക്കറ്റ് ടൂർണ്ണ മെൻറ് ഒരു വൻ വിജയമായി. കാസ് കൈഡ് റിയാലിറ്റി ട്രോഫി യ്ക്കും ക്യാഷ് അവാർഡിനും വേണ്ടി നടത്തിയ ഈ ക്രിക്കറ്റ് ടൂർണമെൻറ്  നോർത്തേൺ കാലിഫോർണിയയിലെ വിവിധ സിറ്റി യിൽ നിന്നുള്ള പ്രമുഖ ടീമുകളുടെ സാന്നിധ്യം കൊണ്ട് ജന ശ്രദ്ധ നേടി.
ഒക്‌ടോബർ 7 , 8 , 14 , 15 തിയ്യതികളിൽ ഫ്രീ മോണ്ട് സിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ  നോർത്തേൺ കാലിഫോർണിയയിലെ പന്ത്രണ്ട് ടീമുകളാണ് മത്സരത്തിനെത്തിയത്.  ബേ മലയാളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജു ജോസഫ് ലെബോൺ മാത്യു, ജെഫ്‌റി ജോർജ്ജ് ,ജീൻ ജോർജ്ജ് , വിജു വർഗ്ഗീസ്, നൗഫൽ , സുജേഷ് നായർ എന്നിവർ ടൂർണമെൻറ് നു നേതൃത്വം നൽകി. കാസ് കൈഡ് റിയാലിറ്റി ആയിരുന്നു മുഖ്യ സ്‌പോൺസർ.
ടീം ” സുലൈമാനി ” ആണ് “കണ്ടത്തിൽ ക്രിക്കറ്റെർസ് ” നെ പരാജയപ്പെടുത്തി പ്രഥമ ഫോമാ ബേ മലയാളി ക്രിക്കറ് ടൂർണ്ണ മെൻറ്റിൽ
വിജയിയായത്.
മാൻ ഓഫ് ദി മാച്ച് : നസീർ തുർക്കിണ്ടവിട
എം. വി. പി ഓഫ് ദി ടൂർണ്ണ മെൻറ് : സെബാസ്റ്റ്യൻ കളരിക്കൽ
ബെസ്റ്റ് ബാറ്റ് സ് മാൻ : അരുൺ. വി. നായർ
ബെസ്റ്റ് ബൗളർ : ജറാൾഡ് മിഥുൻ തൈപ്പറമ്പിൽ
ബെസ്റ്റ് വിക്കറ്റ് കീപ്പർ : അനിസ് ഇടവലത്ത്
കാസ് കൈഡ് റിയാലിറ്റി ട്രോഫി സി. ഇ. ഒ – മനോജ് തോമസിൽ നിന്ന് ഫോമാ ബേ മലയാളി ക്ക് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ലെ ഫാസ്റ്റ് ബൗളർ ആയിരുന്ന ജവഗൽ ശ്രീനാഥ് ഏറ്റുവാങ്ങി ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സാജു ജോസഫ്, ബേ മലയാളി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ
ജീൻ ജോർജ്ജ് എന്നിവർക്ക് കൈമാറി .
കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം പത്തു
വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ബേ മലയാളി സംഘടനയിൽ ഇന്ന് ആയിരത്തി ഇരുന്നൂറോളംഅംഗങ്ങൾ ഉണ്ട് . ബേ മലയാളി സംഘടന ഫോമായും നോർത്തേൺ കാലിഫോർണിയയിലെ മറ്റു മലയാളി സംഘടനകളും ആയി ചേർന്ന് ഭാവിയിൽ വിവിധ കായിക മത്സരങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നു വെന്നും കുട്ടികൾക്കും യുവജനങ്ങൾക്കും പങ്കെടുക്കുവാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ബേ മലയാളി സംഘടന സ്ഥാപക നേതാവായ സാജു ജോസഫ്, പ്രസിഡണ്ട് ലെബോൺ മാത്യു എന്നിവർ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments