Saturday, April 27, 2024
HomeCinemaഅഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ചുരുങ്ങിയ കഥാപാത്രങ്ങള്‍ കൊണ്ട് പ്രക്ഷേക ശ്രദ്ദ പിടിച്ചുപറ്റിയ നായികയാണ് നസ്രിയ നസീം. വിവാഹത്തെ തുടര്‍ന്ന് വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന നസ്രിയ തിരിച്ചെത്തുമെന്ന തരത്തില്‍ ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം സഫലമാവുകയാണി പ്പോള്‍.
സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന കാര്യം നസ്രിയ തന്നെയാണ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഥ്വിരാജും, പാര്‍വതിയും ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നസ്രിയയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ്.
വിവാഹത്തിന് മുന്‍പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്സായിരുന്നു. നിവിന്‍പോളിയും, ദുല്‍ഖര്‍ സല്‍മാനും, ഫഹദ്ഫാസിലും ഒന്നിച്ചെത്തിയ ചിത്രം നസ്രിയക്ക് ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു.
അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തന്നെയാണ് നസ്രിയയുടെ രണ്ടാം തിരിച്ചുവരവ് എന്നത് ഏറെ പ്രതീക്ഷയുണ്ടാക്കുന്നു. നവംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments