നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റി. (അനുഭവ കഥ)

നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റി. (അനുഭവ കഥ)

0
469
മിലാല്‍ കൊല്ലം.
ഈ കാലഘട്ടത്തിലെ കുട്ടികൾക്ക്‌ എന്ത്‌ പറ്റി എന്ന് അറിയില്ല.
ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എന്തെങ്കിലും പറഞ്ഞാൽ. അല്ലെങ്കിൽ രക്ഷകർത്താക്കൾ എന്തെങ്കിലും പറഞ്ഞാൽ. അതുമല്ലങ്കിൽ പരീക്ഷയ്ക്ക്‌ മാർക്ക്‌ കുറഞ്ഞാൽ ഉടൻ അത്മഹത്യയ്ക്ക്‌ ഇറങ്ങിയാൽ എന്താ ചെയ്ക.
കുട്ടികളെ നിങ്ങൾ ഒന്നറിയുക. നിങ്ങളുടെ രക്ഷകർത്താക്കളും അദ്ധ്യാപകരും നിങ്ങളുടെ പൂർവ്വികരും ഇതെല്ലാം കഴിഞ്ഞ്‌ വന്നവരാണു. അവരും പല പല ഘട്ടങ്ങൾ ധരണം ചെയ്ത്‌ വന്നവർ ആണു. നിങ്ങൾ ഇനിയെങ്കിലും മനസിലാക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
എന്റെ അമ്മ എന്നേ പ്രസവിച്ചു കഴിഞ്ഞ്‌ എന്റെ പെങ്ങൾ അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ ആണു എന്റെ അഛൻ മരിക്കുന്നത്‌. എന്നിട്ടും ആ അമ്മ എല്ലാം സഹിച്ച്‌ അഛന്റെ വീട്ടിൽ നിന്ന് അമ്മയുടെ വീട്ടിൽ വന്ന് നിന്ന് കഷ്ടപ്പെട്ട്‌ പഠിപ്പിച്ച്‌ വലുതാക്കി. എന്നു മാത്രമല്ല അമ്മയ്ക്ക്‌ മൂന്ന് ആങ്ങളമാരും ഒരു ചേച്ചിയുമായിരുന്നു. അവർക്കൊന്നും ഒരു നാണക്കേടും വരുത്താതെ ഞങ്ങളെ വളർത്തി. എനിക്ക്‌ അൻപത്‌ വയസുവരെ അമ്മ എന്റെ കൂടേ ഉണ്ടായിരുന്നു.
അന്ന് അഛൻ മരിച്ചപ്പോൾ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച്‌ അമ്മ ഞങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? ഇന്ന് ഞാൻ ഇത്‌ എഴുതാൻ കാണുമായിരുന്നോ?
അതുകൊണ്ട്‌ നിങ്ങൾ എന്തിനും മുതിരുന്നതിനു മുൻപ്‌ ഒന്ന് ചിന്തിക്കുക.
ഇന്നത്തേ കുട്ടികൾക്ക്‌ അറിയാത്ത ഒന്നുണ്ട്‌. എന്തെങ്കിലും നാണക്കേട്‌ പറ്റിയാൽ മറ്റുള്ളവർ എന്ത്‌ പറയും എന്ന്. നിങ്ങൾ ഒന്ന് മനസിലാക്കുക. ഓരോരുത്തർക്കും നൂറൂട്ടം പ്രശനങ്ങളാ. അതുകൊണ്ട്‌ ഒരു ദിവസം എന്തെങ്കിലും പറയും അടുത്ത ദിവസം അവരുടെ പ്രശനങ്ങളുമായി അടങ്ങിയിരിക്കും.
നമുക്ക്‌ ഈ ജന്മം തന്നത്‌ പൊരുതി ജീവിക്കാനാണു. അല്ലാതെ എന്തെങ്കിലും കണ്ടിട്ടോ കിട്ടാഞ്ഞിട്ടോ ആത്മഹത്യയിലേയ്ക്ക്‌ പോകാനല്ല.
പിന്നേ പ്രേമം അത്‌ സ്നേഹിക്കാനുള്ളതാണു അല്ലാതെ ലൈംഗികതയ്ക്കുള്ളതല്ല. നിങ്ങൾ കുട്ടികൾ ഒരു കാരണ വശാലും മറ്റൊരുവൻ ദേഹത്ത്‌ കൈ വയ്ക്കാൻ അനുവതിക്കരുത്‌. അത്‌ കാമുകനോ ആരുമാകട്ടേ. കാരണം അവരുടെ കയ്യിൽ ക്യാമറയുണ്ട്‌ നിങ്ങൾ അറിയില്ല. ആ രംഗം അപ്പടി പകർത്തിയിട്ടുണ്ടാവും. നിങ്ങൾ അല്ലെങ്കിൽ നിങ്ങളെ എത്ര ആത്മാർത്തമായി സ്നേഹിക്കുന്ന ആൾ ആണെങ്കിലും അത്‌ നാളെ നെറ്റിൽ വന്നിരിക്കും.
എന്നാലും ആത്മഹത്യയിലേയ്ക്ക്‌ പോകണ്ടാ. കാരണം ഇത്‌ രണ്ടായിരത്തി പതിനേഴാ. ഇപ്പോൾ നമ്മൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന മൊബെയിൽ ഫോണിൽ നമ്മൾ എന്ത്‌ ചെയ്യുന്നു എന്ന് നമ്മളുടെ ഫോണിലെ ക്യാമറ പ്രവർത്തിപ്പിച്ചു കൊണ്ട്‌ ഏതെങ്കിലും രാജ്യത്തിരുന്നു വീക്ഷിക്കാനുള്ള കഴിവുണ്ട്‌.
അതുകൊണ്ട്‌ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതം പൊരുതി ജയിക്കാനുള്ളതാണു.

Share This:

Comments

comments