ഭാരത് ഹോസ്പിറ്റലില്‍ നിന്നും പിരിച്ചു വിടപ്പെട്ട നേഴ്സുമാര്‍ നടത്തുന്ന നിരാഹാരസമരം തുടരുന്നു.

0
703

ജോണ്‍സണ്‍ ചെറിയാന്‍. 

കോട്ടയം: ഭാരത് ഹോസ്പിറ്റലില്‍ നിന്നും അന്യായമായി പിരിച്ചു വിടപ്പെട്ട 58  നേഴ്സുമാര്‍ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ഇന്നലെ സമരപ്പന്തല്‍  സന്ദര്‍ശിച്ച യുഎസ് മയാളിയോട് തുറന്നു സംസാരിക്കുകയായിരുന്നു പിരിച്ചു വിടപ്പെട്ടവരും, അവരുടെ രക്ഷിതാക്കളും.

രണ്ടു മാസത്തിലേറെയായി സമരം തുടര്‍ന്നു വന്നിട്ടും  പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിന് മനെജ്മെന്റ്റ്  തയ്യാറാകാത്തതിനാലാണ് ഈ മാസം 17-ആം തീയതി മുതല്‍  മരണംവരെ നിരാഹാരം എന്ന തീരുമാനം എടുത്തത്‌.

ഒരു ദിവസത്തെ അവധിയെടുത്താല്‍ 1000 രൂപ ഫൈന്‍ ഈടാക്കുന്നു, 12 മണിക്കൂര്‍ നൈറ്റ് ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കാനോ ഇരിക്കുവാനോ അനുവാദമില്ല തുടങ്ങിയ പ്രശ്നങ്ങള്‍  ആണ് ഇവര്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്.

ഇപ്പോള്‍ നിരാഹാരസമരം നടത്തുന്ന നേഴ്സ് ഒരു അമ്മ കൂടിയാണ്. സ്കൂള്‍ യൂണിഫോമില്‍ സമരപന്തലില്‍ തന്‍റെ അമ്മയ്ക്കടുത്തിരിക്കുന്ന ബാലികയെ കാണുമ്പോള്‍ ഏതൊരു മനസ്സും ഒന്ന് പിടയും.

രാഷ്ട്രീയ പാര്‍ട്ടികളുടെയോ, അധികാരികളുടെയോ, മാധ്യമങ്ങളുടെയോ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

 

Share This:

Comments

comments