Tuesday, April 16, 2024
HomeAmericaഗുരുകുലം മലയാളം സ്കൂളില്‍ വിദ്യാരംഭം നവംബര്‍ 3-ന്.

ഗുരുകുലം മലയാളം സ്കൂളില്‍ വിദ്യാരംഭം നവംബര്‍ 3-ന്.

ഗുരുകുലം മലയാളം സ്കൂളില്‍ വിദ്യാരംഭം നവംബര്‍ 3-ന്.

പി.പി. ചെറിയന്‍.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ശ്രമകര ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു വരുന്ന ഗുരുകുലം മലയാളം സ്കൂളിന്റെ (വൈറ്റ് പ്ലെയ്ന്‍സ്,ന്യൂയോര്‍ക്ക്) സേവനം ഇരുപത്തിയഞ്ചാം പ്രവര്‍ത്തന വര്‍ഷത്തില്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്, ദീപം തെളിയിക്കുന്ന വിദ്യാരംഭം ഗുരുകുലം സ്കൂളില്‍ ഈ വര്‍ഷം നവംബര്‍ 3-ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആചരിക്കുന്നു.അഭിവന്ദ്യനായ വിദ്യാസാഗര്‍ കൊച്ചുകുട്ടികളുടെ പിഞ്ചു വിരല്‍ കൊണ്ട് അരിയില്‍ അക്ഷരമെഴുതിച്ചുകൊണ്ട് ആ മഹത്കര്‍മ്മം നിര്‍വ്വഹിക്കുന്നു.
തുടര്‍ന്ന് ചൊല്ലികൊടുക്കിന്ന ആദ്യക്ഷരങ്ങള്‍ കുട്ടികള്‍ ആദരവോടെ ഏറ്റ് പറയും.മാതാപിതാക്കളുടേയും ഭാഷാ സ്നേഹികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ സവിനയം ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്- ജെ മാത്യൂസ് (പ്രിന്‍സിപ്പല്‍)-914 450 1442പുരുഷോമന്‍ പണിക്കര്‍- 914 834 5108ഫിലിപ്പ് വെമ്പേനില്‍- 914 428 5678ഡയാനാ ചെറിയാന്‍- 914 937 6009
RELATED ARTICLES

Most Popular

Recent Comments