Friday, April 19, 2024
HomeGulfബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു.

ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു.

ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു. ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് സൈറ്റുകളിലാണ് 12.30ന് ബുക്കിങ് ആരംഭിച്ചത്. രണ്ട് വെബ് സൈറ്റുകളിലും ഇപ്പോള്‍ ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.
മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി ആമസോണും ഫ്ളിപ്കാര്‍ട്ടും നല്‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ടുസൈറ്റുകളും നല്‍കി. റിലയന്‍സ് ജിയോയുമായി സഹകരിച്ച്‌ 70ശതമാനം ബൈ ബാക്ക് ഓഫറും ആമസോണ്‍ നല്‍കി. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേയ്ക്ക് എടുക്കണം. നവംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 31വരെയാണ് ഈ ആനുകൂല്യമുള്ളത്.
ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഫ്ളിപ്കാര്‍ട്ട് നല്‍കും.. ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച്‌ സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക. 89,000 രൂപയാണ് ഐ ഫോണ്‍ Xന്റെ ഇന്ത്യയിലെ വില.
RELATED ARTICLES

Most Popular

Recent Comments