കൂടെയുള്ളതാരാ മകനാണോ? എല്ലാം സഹിച്ചു, അതുമാത്രം കഴിഞ്ഞില്ല: ദേവി ചന്ദന പറയുന്നു.

കൂടെയുള്ളതാരാ മകനാണോ? എല്ലാം സഹിച്ചു, അതുമാത്രം കഴിഞ്ഞില്ല: ദേവി ചന്ദന പറയുന്നു.

0
2166
ജോണ്‍സണ്‍ ചെറിയാന്‍.
സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകിയാണ് ദേവി ചന്ദന. പക്ഷേ ആഹാരത്തിന്റെ കാര്യത്തില്‍ യാതോരു നിബന്ധനയും വെക്കാതെയായിരുന്നു ദേവിയുടെ ജീവിതരീതി. അങ്ങനെ ആവശ്യത്തിലധികം വണ്ണവും വെച്ചു.
തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നെ കാരണം അമൃത ടീവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ വന്നപ്പോള്‍ ദേവി വെളിപ്പെടുത്തി. ഭക്ഷണം കഴിച്ച്‌ തടി ഓവറായപ്പോള്‍ പലരും ഭര്‍ത്താവിനൊപ്പമുള്ള ചിത്രം കണ്ടാല്‍ സഹോദരനാണോ എന്ന് ചോദിച്ചു തുടങ്ങി.
‘കിഷോര്‍ (ഭര്‍ത്താവ്) അപ്പോഴും സിക്സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. പിന്നീട് ചില ഫങ്ഷനുകള്‍ക്ക് പോകുമ്ബോള്‍ അനിയനാണോന്ന് ചോദിക്കും. അതും സഹിച്ചു, എന്നാല്‍ പിന്നീട് ‘മകനാണോ’? എന്ന ചോദ്യം സഹിക്കാനായില്ല. അതോടെ തടി കുറയ്ക്കണമെന്ന് വാശിയായി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെയാണ് കാരണമെന്ന് താരം പറയുന്നു.

Share This:

Comments

comments