Friday, April 19, 2024
HomeCinemaപ്രണവിന്റെ 'ആദി' വരുന്നു നരസിംഹത്തിന്റെ പതിനെട്ടാം വാര്‍ഷികദിനത്തില്‍.

പ്രണവിന്റെ ‘ആദി’ വരുന്നു നരസിംഹത്തിന്റെ പതിനെട്ടാം വാര്‍ഷികദിനത്തില്‍.

പ്രണവിന്റെ 'ആദി' വരുന്നു നരസിംഹത്തിന്റെ പതിനെട്ടാം വാര്‍ഷികദിനത്തില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ നരസിംഹം റിലീസായി പതിനെട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ മറ്റൊരു ചിത്രം റിലീസിന് ഒരുങ്ങുന്നു. ചരിത്രത്താളില്‍ എഴുതിച്ചേര്‍ക്കാന്‍ താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയാണ് അടുത്തവര്‍ഷം ജനുവരി ഇരുപത്തിയാറിന് റിലീസിനൊരുങ്ങുന്നത്. അതെ, മോഹന്‍ലാലിന്റെ നരസിംഹം റിലീസായ അതേദിനത്തില്‍ തന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആദിയുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂരിന്റെ ആദ്യ സിനിമയായിരുന്നു നരസിംഹം. ഇരുപത് കോടിയോളം രൂപയാണ് അന്ന് നരസിംഹം വാരിക്കൂട്ടിയത്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഒരു ഇമോഷണല്‍ ത്രില്ലറാണെന്നാണ് സൂചന. ആദിക്ക് വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസവും പ്രണവ് പരിശീലിച്ചത് വാര്‍ത്തയായിരുന്നു. മുമ്ബ് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളില്‍ പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായിയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments