Wednesday, April 24, 2024
HomeEducationമലയാളി വിദ്യാര്‍ത്ഥിനിയെയും സഹപാഠിയായ സുഹൃത്തിനെയും ഡല്‍ഹിയില്‍ നിന്നും കാണാതായി.

മലയാളി വിദ്യാര്‍ത്ഥിനിയെയും സഹപാഠിയായ സുഹൃത്തിനെയും ഡല്‍ഹിയില്‍ നിന്നും കാണാതായി.

മലയാളി വിദ്യാര്‍ത്ഥിനിയെയും സഹപാഠിയായ സുഹൃത്തിനെയും ഡല്‍ഹിയില്‍ നിന്നും കാണാതായി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിനിയെയും സഹപാഠിയായ സുഹൃത്തിനെയും ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും കാണാതായി. ഇവര്‍ ഗ്രേറ്റര്‍ നോയിഡ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ പുറത്ത് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടികള്‍ കടയില്‍ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
RELATED ARTICLES

Most Popular

Recent Comments