Thursday, March 28, 2024
HomeAmericaആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍.

ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍.

ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജ്യക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഒക്ടോബര്‍ 16 ന് സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയിലെ കുടിയേറ്റക്കാരില്‍ 654000 ഇന്ത്യക്കാരുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, ആകെ ഇവിടെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 49.7 മില്യനാണ്. അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിന് പുറമയാണ്.2000 ത്തില്‍ ഒരു മില്യണ്‍ ഇന്ത്യക്കാരാണ് ഇവിടെ കുടിയേറിയത്. എന്നാല്‍ ഇ2010-2016 കാലഘട്ടത്തില്‍ ഇവരുടെ സംഖ്യ 37 ശതമാനമായി വര്‍ദ്ധിച്ചു. ഇപ്പോള്‍ 2.4 മില്യണ്‍ ഇന്ത്യക്കാരാണ് നിയമപരമായി അമേരിക്കയില്‍ കുടിയേറിയിരിക്കുന്നത്.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തിന് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേപ്പാള്‍ (86%), ബംഗ്ലാദേശ് (56%), പാക്കിസ്ഥാന്‍ (28%).മെക്സിക്കോയില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവുണ്ടായിട്ടുണ്ട്.2050 വര്‍ഷത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം 72 മില്യണ്‍ ആകുമന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ട്രംമ്പിന്റെ നാല് വര്‍ഷ ഭരണത്തില്‍ കര്‍ശനമായ കുടിയേറ്റ നിയമം കൊണ്ടുവരുന്നത് ഇന്ത്യയില്‍ നിന്നുള്ളവരെ തന്നെയാണ് കൂടുതല്‍ ബാധിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments