Wednesday, May 1, 2024
HomeHealthക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ തക്കാളി.

ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ തക്കാളി.

ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ തക്കാളി.

ജോണ്‍സണ്‍ ചെറിയാന്‍.
അടുക്കളയിലെ നിത്യോപയോഗ പച്ചകറികളില്‍ ഒന്നാണ് തക്കാളി. രസം മുതല്‍ സാലഡ് വരെയുള്ള കുഞ്ഞന്‍ കറികള്‍ ഇത് കൊണ്ട് ഉണ്ടാക്കുന്നു. ഇതിനെ പഴമായും പച്ചക്കറിയായും നാം കണക്കാക്കാറുണ്ട്.. കറി വയ്ക്കുന്നതിനൊപ്പം പച്ചയ്ക്ക് കഴിക്കാനും നല്ലതായ തക്കളിയ്ക്ക് വന്‍ ഡിമാന്റ് ആണ്. എന്നാല്‍ ദിവസേന തക്കാളി കഴിക്കുന്നത് അനാരോഗ്യത്തിന് കാരണമാകുമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്, തക്കാളി കഴിച്ചാല്‍ പലഗുണങ്ങളുമുണ്ട്.
തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിന്‍റെയും ധാതുക്കളുടെയും കലവറയാണ് തക്കാളി. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ്. പുരുഷന്‍മാരില്‍ ത്വക്ക് കാന്‍സര്‍ സാധ്യത തടഞ്ഞു ചര്‍മ്മത്തിനു സംരക്ഷണം നല്‍കാന്‍ തക്കാളി സഹായകമാണ്. അതേപോലെ തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്.
ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടി അസ്ഥികള്‍ പൊട്ടുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു . തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
തക്കാളി കാഴ്ച മെച്ചപ്പെടുത്തും. ഇതിലടങ്ങിയ വിറ്റാമിന്‍ എ ആണ് കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. കണ്ണിന്‍റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments