വിവാഹദിനത്തില്‍ വരന്റെ ശരീരത്തില്‍ പടക്കം കെട്ടിവെച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍.

വിവാഹദിനത്തില്‍ വരന്റെ ശരീരത്തില്‍ പടക്കം കെട്ടിവെച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍.

0
1141
ജോണ്‍സണ്‍ ചെറിയാന്‍.
വരനും വധുവും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ദിനമാണ് വിവാഹദിനം. സുഹൃത്തുക്കളുടെ ചെറിയ ചെറിയ പണികളും ഈ സമയത്ത് പ്രതീക്ഷിക്കാം. ഇത്തരം പണികള്‍ ചിലപ്പോള്‍ കൈവിട്ട് പോകാറുമുണ്ട്. ചൈനയില്‍ സുഹൃത്തുക്കള്‍ വരന് നല്‍കിയ പണിയും ഇത്തരത്തില്‍ കൈവിട്ട് പോവുകയായിരുന്നു.
ഗുവാങ്ഴു സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കള്‍ തമാശയായി പണി ഒപ്പിച്ചത്. യുവാവിന്റെ പിന്നില്‍ പടക്കം വെച്ചാണ് സുഹൃത്തുക്കള്‍ പൊട്ടിച്ചത്. എന്നാല്‍ വരന്റെ പിന്നില്‍ കെട്ടിയ പടക്കം പൊട്ടിയതോടെ ശരീരത്തിനും പൊള്ളലേല്‍ക്കുകയായിരുന്നു. തമാശ കാര്യമായതോടെ ഗുരുതരാവസ്ഥയിലായ വരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്ന് വിവാഹം നടന്നോ മാറ്റിവെച്ചോ എന്നത് വ്യക്തമല്ല.

Share This:

Comments

comments