പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ചൈനീസ് യുവതികളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു.

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ചൈനീസ് യുവതികളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു.

0
611
ജോണ്‍സണ്‍ ചെറിയാന്‍.
മുഖത്ത് പ്ലാസ്റിക് സര്‍ജറി ചെയ്ത ചൈനീസ് യുവതികളെ കൊറിയന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു. പ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് ശേഷം പാസ്പോര്‍ട്ടിലെ ചിത്രങ്ങള്‍ അവരുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താലാണ് യുവതികളെ അധികൃതര്‍ തടഞ്ഞു വെച്ചത്.
സര്‍ജറി കഴിഞ്ഞുള്ള മടക്കമായിരുന്നതിനാല്‍ യുവതികളുടെ മുഖത്ത് ബാന്‍ഡേജിട്ടിരുന്നു. മാത്രമല്ല ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ മുഖം നീരുവെച്ച്‌ വീര്‍ത്തിരുന്നു. മൂവരും പാസ്പോര്‍ട്ടുമായി എത്തിയതോടെ അധികൃതര്‍ക്ക് ആകെ സംശയമായി. യുവതികളുടെ പാസ്പോര്‍ട്ടിലെ മുഖവും യഥാര്‍ത്ഥമുഖവും തമ്മില്‍ യാതൊരു സാമ്യവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അതോടെ യുവതികളെ തടഞ്ഞുവെക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു ചൈനീസ് അവതാരകയാണ് ഇവരുടെ ചിത്രമടക്കം ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്യുന്നത്.

Share This:

Comments

comments