Saturday, May 24, 2025
HomeAmerica"ട്രക്ക് മോഷ്ടാവിനു" പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്.

“ട്രക്ക് മോഷ്ടാവിനു” പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്.

"ട്രക്ക് മോഷ്ടാവിനു" പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്.

പി.പി. ചെറിയാന്‍.
ഗില്‍ബര്‍ട്ട് (അരിസോണ): മണ്ടേല ഹോട്ടല്‍ സമുച്ചയത്തിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്നും താഴെ തിങ്ങി നിറഞ്ഞു നിന്നിരുന്ന സംഗീതാസ്വാദകര്‍ക്ക് നേരെ ഓട്ടോമാറ്റിക് ഗണ്ണില്‍ നിന്നും ബുള്ളറ്റുകള്‍ പെയ്തിറങ്ങിയപ്പോള്‍ സഹായത്തിനായി അലറി വിളിച്ച സഹോദരങ്ങളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് തട്ടിയെടുത്ത വിമുക്ത ഭടന് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഒഴുകിയെത്തിയപ്പോള്‍ അരിസോണയിലെ ഗില്‍ബര്‍ട്ട് ഡീലര്‍ നല്‍കിയത് പുത്തന്‍ ഫോര്‍ഡ് ട്രക്ക് !ചീറി പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ നിന്നും സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ പരിക്കേറ്റവരെ ട്രക്കില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച വിമുക്ത ഭടന്‍ ടെയ് ലര്‍ വിന്‍സ്റ്റനാണ് പുതിയ ട്രക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
മുപ്പതോളം പേര്‍ക്കാണ് ഈ നല്ല ശമര്യാക്കാരന്റെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനത്തിലൂടെ സ്വന്തം ജീവന്‍ തിരികെ ലഭിച്ചത്. ടെയ് ലറുടെ ധീരതക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ഗിര്‍ബര്‍ട്ട് ട്രക്ക് ഡീലര്‍ പറഞ്ഞു.
പഴയ ട്രക്ക് വിറ്റു കിട്ടുന്ന തുക മുഴുവന്‍ പരുക്കേറ്റവര്‍ക്കുവേണ്ടി രൂപീകരിച്ച ഫണ്ടിലേക്ക് നല്‍കുന്നതാണെന്ന് ടെയ് ലര്‍ പ്രഖ്യാപിച്ചു. വെടിയൊച്ച കേട്ടതോടെ എല്ലാവരും തിരിഞ്ഞു നോക്കാതെ ജീവനുവേണ്ടി ഓടിയപ്പോള്‍, ടെയ് ലര്‍ തിരിച്ചുവന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതാണ് പ്രത്യേക പ്രശംസ നേടിക്കൊടുത്തത്.
RELATED ARTICLES

Most Popular

Recent Comments