മോനിപ്പള്ളി കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉപയോഗയോഗ്യമാക്കണം: സപി.പി.ഐ.

മോനിപ്പള്ളി കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉപയോഗയോഗ്യമാക്കണം: സപി.പി.ഐ.

0
302
സ്റ്റീഫന്‍ ചെട്ടിക്കന്‍.
മോനിപ്പള്ളി: മോനിപ്പള്ളി മാര്‍ക്കറ്റിനു സമീപം നിര്‍മ്മിച്ചിരിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനും, സാംസ്‌ക്കാരിക നിലയത്തോടനുബന്ധിച്ചുള്ള കംഫര്‍ട്ടു സ്‌റ്റേഷനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ ജലവും മറ്റും നല്‍കി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് സി.പി.ഐ. മോനിപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. മോനിപ്പള്ളി ടൗണിന്റെ സമഗ്ര വികസനം സാധ്യമാകുന്ന വിധത്തില്‍ കെ.എസ്.ടി.പി. വിഭാവനം ചെയ്ത വിധത്തില്‍ തന്നെ റോഡ് വികസനവും, ബസ് കാത്തിരിപ്പുകേന്ദ്രവും നിര്‍മ്മിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. മോനിപ്പള്ളി ടൗണില്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തില്‍ മുതിര്‍ന്ന നേതാവ് മാര്‍ട്ടിന്‍ ജോസഫ് പതാക ഉയര്‍ത്തി. സി.പി.ഐ. കോട്ടയം ജില്ലാ കമ്മറ്റിയംഗം കെ.വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സണ്ണി ആനാലില്‍, വിനോദ്പുളിക്കനിരപേല്‍, അബ്രാഹം കാറത്താനത്ത്, ഫിലിപ്പ് വേലിക്കെട്ടേല്‍, ലൂക്കോസ് പനച്ചേംകുടിലില്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി റോയി തെനംകുഴിയേയും, അസി. സെക്രട്ടറിയായി മാര്‍ട്ടിന്‍ ജോസഫ് മൂലവള്ളിയിലിനേയും തെരഞ്ഞെടുത്തു.234

Share This:

Comments

comments