Thursday, May 9, 2024
HomeKeralaആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം : സി.പി.ഐ.

ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം : സി.പി.ഐ.

ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം : സി.പി.ഐ.

സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഉഴവൂര്‍ ഡോ.കെ.ആര്‍. നാരായണന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കിടത്തി ചികിത്‌സ നടത്താനാവശ്യമായ രീതിയില്‍ ഡോക്ടര്‍മാരുടെ സേവനം ക്രമപെടുത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ തയ്യാറായിട്ടില്ലെന്ന് സി.പി.ഐ. കരുനെച്ചി ബ്രാഞ്ച് സമ്മേളനം കുറ്റപെടുത്തി. പാവപെട്ട രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്‌ടേഴ്‌സിന്റെ സേവനം ലഭ്യമാക്കാന്‍ ഡി.എം.ഒ. മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണം.
സ്‌പെഷ്യാലിറ്റി ആശുപത്രിയെന്നത് പേരില്‍ മാത്രം ഒതുങ്ങാതെ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാല്‍ മാത്രമേ ഡോ. കെ.ആര്‍. നാരായണനോടുള്ള ബഹുമതിയായി ഈ ആശുപത്രിയെ കാണാന്‍ സാധിക്കൂ. ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണ്ട നടപടികളെടുപ്പിക്കേണ്ട ജനപ്രതിനിധികള്‍ മാര്‍ബിള്‍ ഫലകങ്ങള്‍ ആശുപത്രിക്കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ മത്‌സരിക്കുന്ന ദയനീയ കാഴ്ച്ച സാധാരണ ജനങ്ങളെ വേദനിപ്പിക്കുന്നതാണ്. വിവരാവകാശ രേഖ പ്രകാരം 113 തസ്തികകള്‍ നിലവില്‍ അനുവദിക്കപെട്ടിട്ടുള്ള ആശുപത്രിയില്‍ ലഭ്യമായ 10 ഡോക്ടര്‍മാരെ 24 മണിക്കൂര്‍ സേവന യോഗ്യമായ വിധം ക്രമീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പെതു ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് സി.പി.ഐ. നേതൃതം നല്‍കാന്‍ തയ്യാറാവണമെന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. മുതിര്‍ന്ന അംഗം കെ.കെ. നാരായണന്‍ കൈമാരിയേല്‍ പതാക ഉയര്‍ത്തി. സി.പി.ഐ. കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റംഗം ജെയിംസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാരായണന്‍ പുളിക്കനിരപേല്‍ അധ്യക്ഷത വഹിച്ചു. സണ്ണി ആനാലില്‍, വിനോദ് പുളിക്കനിരപേല്‍, അബ്രാഹം കാറത്താനത്ത്, സ്റ്റീഫന്‍ ചെട്ടിക്കന്‍, സന്തോഷ് പഴയപുരയില്‍, സുനിത സരുണ്‍, ഷൈജു പി.ആര്‍. ഐബി ഷിബു എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയായി പി.എന്‍. ഹനീഷിനേയും, അസി. സെക്രട്ടറിയായി സരുണ്‍ സതീശനേയും തെരഞ്ഞെടുത്തു.45
RELATED ARTICLES

Most Popular

Recent Comments