Saturday, December 6, 2025
HomeNewsഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം: 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികള്‍.

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം: 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികള്‍.

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം: 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഗോരഖ്പുര്‍: ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരിച്ചത്. മസ്തിഷ്കജ്വരം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചതില്‍ അഞ്ച് കുട്ടികള്‍ ബിഹാര്‍ സ്വദേശികളാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഓക്സിജന്‍ ലഭിക്കാതെ ബിആര്‍ഡിയില്‍ 63 കുട്ടികള്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി പ്രിന്‍സിപ്പലിനെതിരെയും ഓക്സിജന്‍ വിതരണം ചെയ്ത കന്പനി ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ 1,470 കുട്ടികളെയാണ് ബിആര്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 310 കുട്ടികള്‍ മരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മസ്തിഷ്കജ്വരത്തെ തുടര്‍ന്നാണ് ഭൂരിഭാഗം കുട്ടികളും മരിച്ചത്.
RELATED ARTICLES

Most Popular

Recent Comments