Monday, May 6, 2024
HomeKeralaഗെയില്‍ സമരത്തിനെത്തിയ അറുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

ഗെയില്‍ സമരത്തിനെത്തിയ അറുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

ഗെയില്‍ സമരത്തിനെത്തിയ അറുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

സലിം.
മുക്കം: എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരത്തിനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. എരഞ്ഞിമാവില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ പണി നടക്കുന്ന സമര ഭൂമിയിലേക്ക് പ്രതിഷേധപ്രകടനം നടത്തിയവരെ വമ്പിച്ച സന്നാഹത്തോടെയെത്തിയ പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച ജുമുഅ സമയമായതിനാല്‍ പ്രാര്‍ഥിക്കാന്‍പള്ളിയില്‍ പോവാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ജബ്ബാര്‍ സഖാഫി ജുമുഅക്ക് നേതൃത്വം നല്‍കി.
കോണ്‍ഗ്രസ്സ് നേതാവ് എം.ടി അശ്‌റഫ്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബശീര്‍ പുതിയോട്ടില്‍, കാരശ്ശേരി ഗ്രാമപഞ്ചായത് മെമ്പര്‍ ജി. അക്ബര്‍, വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, സാലിം ജീറോഡ്, ജബ്ബാര്‍സഖാഫി, ബാവ പവര്‍വേള്‍ഡ്, വിക്ടിംസ് ഫോറം നേതാക്കളായ കരീം പന്നിക്കോട്, ജാഫര്‍,അസീസ് തോട്ടത്തില്‍, നൂറുദ്ദീന്‍ സര്‍ക്കാര്‍പറമ്പ് തുടങ്ങി എഴുപതോളം സമര പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
ജാമ്യം നേടി വിട്ടയച്ച സമരനേതാക്കള്‍ക്ക് മുക്കം അങ്ങാടിയില്‍ പൗര സ്വീകരണം നല്‍കി. പ്രകടനത്തിന് വിക്ടിംസ് ഫോറം ജില്ല കണ്‍വീനര്‍ കെ.സി അന്‍വര്‍ ചെറുവാടി, അലവികുട്ടി കാവനൂര്‍,
കെ.ടി മന്‍സൂര്‍, ശംസുദ്ധീന്‍ ചെറുവാടി, നജീബ് കീഴുപറമ്പ്, ഹമീദ് കൊടിയത്തൂര്‍, സലാം എന്നിവര്‍ നേതൃത്വം നല്‍കി. ജനവാസമേഖല ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വിക്ടിംസ് ഫോറം നേതാക്കള്‍ പറഞ്ഞു. ഇതിനിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജന പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് ബാപ്പു സമരഭൂമി സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് നാളെ സമരഭൂമി സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 
RELATED ARTICLES

Most Popular

Recent Comments