Thursday, March 28, 2024
HomeIndia"സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ"; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

“സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ”; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

"സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ"; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ : അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മല്‍സരങ്ങള്‍ ആസ്വദിച്ച്‌ കളിക്കാനാകട്ടെയെന്നും, സ്വപ്നസാക്ഷാത്കാരത്തിനായി പൊരുതാനും സച്ചിന്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.
ട്വിറ്ററിലൂടെയാണ് സച്ചിന്‍ ടീമിന് ആശംസകള്‍ നേര്‍ന്നത്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വീഡിയോയും സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ലക്ഷ്യം നേടാന്‍ പൊരുതാനും, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് വിജയാശംസകള്‍ നേര്‍ന്നിരുന്നു. അമേരിക്കയ്ക്കെതിരായ ആദ്യമല്‍സരത്തിലും, തുടര്‍ന്നുള്ള പോരാട്ടങ്ങളിലും ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.
ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഇന്ന് അമേരിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ദില്ലി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിയ്ക്കാണ് മല്‍സരം.
RELATED ARTICLES

Most Popular

Recent Comments