Sunday, May 19, 2024
HomeAmericaനാലു ദിവസത്തെ റെയ്ഡില്‍ പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ.

നാലു ദിവസത്തെ റെയ്ഡില്‍ പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ.

നാലു ദിവസത്തെ റെയ്ഡില്‍ പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ.

പി.പി. ചെറിയാന്‍.
ലോസ്ആഞ്ചലസ്: ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നാലു ദിവസത്തിനുള്ളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറല്‍ ഏജന്റ്‌സ് അറിയിച്ചു.
ഫെഡറല്‍ ഗവണ്‍മെന്റുമായി സഹകരിക്കാത്തവരും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്നും ഇവര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് താവളമൊരുക്കുന്ന പ്രധാന സിറ്റികളിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ബുധനാഴ്ച അവസാനിച്ച നാലു ദിവസത്തെ റെയ്ഡില്‍ ഫിലാഡല്‍ഫിയയില്‍ നിന്നും 107 പേരേയും, ലോസ്ആഞ്ചലസില്‍ നിന്നും 161 പേരേയും കൂടാതെ ബോസ്റ്റണ്‍, ഡെന്‍വര്‍, പോര്‍ട്ട്‌ലാന്റ്, ഒറിഗണ്‍ എന്നിവടങ്ങളില്‍ നിന്നും അറസ്റ്റ് നടന്നതായി ഐ.സി.ഇയുടെ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ ജോലിക്കു പോകുന്ന സമയത്തിനുമുമ്പ് രാവിലെയാണ് എല്ലാ അറസ്റ്റുകളും നടന്നത്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ (317), മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ (86), മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണ് തുടങ്ങിയവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍
ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നു സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments