Thursday, April 25, 2024
HomeKeralaക്ഷേത്രദര്‍ശനം ; കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.

ക്ഷേത്രദര്‍ശനം ; കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.

ക്ഷേത്രദര്‍ശനം ; കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. . മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമിതി യോഗത്തില്‍ അവതരിപ്പിച്ചു.
ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കിയെന്ന് കോടിയേരി പറഞ്ഞു. കടകംപള്ളിക്ക് ജാഗ്രതക്കുറവെന്നും സംസ്ഥാന സമിതിയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ദേവസ്വം മന്ത്രി കൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമിരോഹിണി ദിവസമാണു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിക്കുകയും ചെയ്തു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണു സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞത്.
സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പരാമര്‍ശിച്ചത്. പാര്‍ട്ടിക്ക് പുറത്തും അകത്തും വലിയ വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. മന്ത്രിക്ക് എതിരെ വലിയ വിമര്‍ശനം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കാം. അതേസമയം, ക്ഷേത്ര സന്ദര്‍ശനം ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റ് നേരത്തെ തീരുമാനം എടുത്തിരുന്നത്.
മന്ത്രി ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്കു മുന്‍പും ദേവസ്വം മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നു കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സിപിഐഎം സംസ്ഥാന സമിതി തിരുവനന്തപുരത്ത് ചേരുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ടയെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.
RELATED ARTICLES

Most Popular

Recent Comments