Saturday, May 18, 2024
HomeGulfമുംബൈ ദുരന്തം : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മുംബൈ ദുരന്തം : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മുംബൈ ദുരന്തം : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി : മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സംഭവം ഞെട്ടലോടെയാണ് കേട്ടത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വെങ്കയ്യനായിഡു സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, സ്ഥിതിഗതികള്‍ വിലയിരുത്താനും, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും റെയില്‍വേ മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
RELATED ARTICLES

Most Popular

Recent Comments