ഗുരുദക്ഷിണ. (കവിത)

ഗുരുദക്ഷിണ. (കവിത)

0
650
മധു വി മാടായി.

പെരുവിരൽ ഗുരുവിന് ദക്ഷിണയേകി
പെരുമയിൽ നില്ക്കുന്നു ഏകലവ്യൻ
നഷ്ടബോധങ്ങൾതൻ ആരണ്യകങ്ങളിൽ
ഗുരുപൂജ ചെയ്യുന്നു ദ്രോണശിഷ്യൻ !
ഗുരുമുഖം തെളിയുന്നു മനക്കണ്ണിലെന്നും
ധനുസ്സിൽ മുഴങ്ങുന്നു വിദ്യതൻ ഞാണൊലി
ദ്രോണർതൻ പ്രതിമയ്ക്കു മുന്നിലാ ചിത്തം
ഏകാഗ്രമാകുന്നു ധ്യാനമോടെ !
അസ്ത്രശസ്ത്രങ്ങളിൽ പാർത്ഥന്നു വൈരിയായ്
വില്ലു കുലക്കുന്നു കാട്ടാളപുത്രൻ
പാർത്ഥന്റയുള്ളിലെ സ്വാർത്ഥമോഹങ്ങൾതൻ
മഹിഷങ്ങളമ്പേറ്റു പിടയുന്നുവല്ലൊ !
കുതിക്കുമാ ശരഗതി തടുക്കുവാനില്ലല്ലൊ
അമ്പുകളൊന്നുമേ പാർത്ഥന്റെ തൂണീരത്തിലും
കത്തുന്ന കനലായ് നെഞ്ചകം പൊള്ളുന്നു
ദ്രോണർതൻ മുന്നിൽ വിതുമ്പുന്നു പാർത്ഥൻ !
പെരുവിരൽ ഗുരുവിന് ദക്ഷിണയേകുവാൻ
ചൊല്ലുന്നു ദ്രോണർതൻ പാർത്ഥ വാത്സല്യം
പെരുവിരൽ ഗുരുവിന് ദക്ഷിണയേകി
പെരുമയിൽ നില്ക്കുന്നു ഏകലവ്യൻ !

മധു വി മാടായി.
മധുരിമ
പി.ഒ പഴയങ്ങാടി RS
കണ്ണൂർ – 670358
Mob: 9400774633

Share This:

Comments

comments